23.4 C
Kunnamkulam
Friday, October 30, 2026
Home Bureaus Erumapetty കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏകദിന ചായക്കട നടത്തി

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏകദിന ചായക്കട നടത്തി

271

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ സഹായിക്കുന്നതിനായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏകദിന ചായക്കട നടത്തി. വയനാടിനൊരു കൈതാങ്ങിനായി എന്ന ശീര്‍ഷകത്തില്‍ എരുമപ്പെട്ടി കടങ്ങോട് സെന്ററിലാണ് ജനകീയ ചായക്കട നടത്തിയത്. രാവിലെ 7 മണി മുതല്‍ ചായക്കട പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. ചായക്കടയില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവനും കെ.പി.സി.സി നിര്‍മ്മിച്ച് നല്‍കുന്ന 100 വീട് പദ്ധതിയിലേക്ക് നല്‍കും. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!