27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ കാട്ടുപന്നി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ മരത്തിലിടിച്ച് അപകടം; 15 പേര്‍ക്ക്...

എരുമപ്പെട്ടിയില്‍ കാട്ടുപന്നി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ മരത്തിലിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി മുട്ടിക്കല്‍ സെന്ററിനു സമീപം കാട്ടുപന്നി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ടെമ്പോ ട്രാവലര്‍ മരത്തിലിടിച്ച് യാത്രക്കാരായ 15 പേര്‍ക്ക് പരിക്ക് പറ്റി. ഇന്ന് പുലര്‍ച്ചെ 1.30 ഓടെ വടക്കാഞ്ചേരി – ഗുരുവായൂര്‍ സംസ്ഥാനപാതയില്‍ എരുമപ്പെട്ടി മുട്ടിക്കലിലാണ് അപകടം ഉണ്ടായത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പോകുകയായിരുന്ന പാലക്കാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്ക് പറ്റിയ അഞ്ചുപേരെ പിന്നീട് തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ADVERTISEMENT
error: Content is protected !!