വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ ചാവക്കാട് ഏരിയ സമ്മേളനം നടത്തി

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു) ചാവക്കാട് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ഗുരുവായൂര്‍ എകെജി സദനത്തില്‍ ചേര്‍ന്ന സമ്മേളനം ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍.വി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബറിന് സ്വീകരണം നല്‍കി. യൂണിയന്‍ ജില്ല ജനറല്‍ സെക്രട്ടറി ടി. ശ്രീകുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയ തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു. മുതിര്‍ന്ന തൊഴിലാളികളെയും സമ്മേളനം ആദരിച്ചു. ഫെഡറേഷന്‍ ഭാരവാഹി ജിനി രാധാകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത്ത് ഗുരുവായൂര്‍, ഇ.വി ഉണ്ണികൃഷ്ണന്‍, ശ്യാം തയ്യല്‍, മണികണ്ഠന്‍, സൗമ്യ വിരേഷ്, ജില്ല ഭാരവാഹികളായ കെ.വി ബിജു, സതീഷ് ചന്ദ്രന്‍, അനീഷ് ഗുരുവായൂര്‍, ജില്ല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ട് മണികണ്ഠന്‍, സെക്രട്ടറി കണ്ണന്‍, ഖജാന്‍ജി സുരേഷ് ബാബു എന്നിവരെയും തിരഞ്ഞെടുത്തു.

ADVERTISEMENT