28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam ഭവന നിര്‍മാണത്തിന് കൈത്താങ്ങുമായ് അവിയൂര്‍ ജുമാഅത്ത് കമ്മിറ്റി

ഭവന നിര്‍മാണത്തിന് കൈത്താങ്ങുമായ് അവിയൂര്‍ ജുമാഅത്ത് കമ്മിറ്റി

ഇന്ദിര ചേച്ചിയുടെ ഭവന നിര്‍മാണത്തിന് കൈത്താങ്ങുമായ് അവിയൂര്‍ ജുമാഅത്ത് കമ്മിറ്റി.4 വര്‍ഷമായി അവിയൂര്‍ ജുമ അത്ത് പള്ളിക്ക് പുറത്തുള്ള ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന ജീവനക്കാരിയാണ് ഇന്ദിര.പള്ളിയില്‍ സേവനം ചെയ്യുന്ന മറ്റു ജീവനക്കാര്‍ക്ക് നല്‍കുന്ന അതെ അനുകൂല്യങ്ങളാണ് ഇവര്‍ക്കും മഹല്ല് കമ്മിറ്റി നല്‍കുന്നത്. ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഇവരുടെ ഭവന നിര്‍മ്മാണത്തിലേക്കാണ് മഹല്ല് ധനസഹായം നല്‍കിയത്. വാര്‍ഡ് മെമ്പര്‍ ആര്‍.പി.ബഷീര്‍, മഹല്ല് ഖത്തീബ് ഹസ്സന്‍ ഫൈസി, ജലീല്‍ ഉസ്താദ്, മുഹമ്മദ് നബ്ഹാനി, മഹല്ല് പ്രസിഡന്റ് മുഹമ്മദാലി ഹാജി, സെക്രട്ടറി മുഹമ്മദ് മോന്‍, യൂസ്ഫ് ഹാജി, ഇബ്രാഹിം ഹാജി, കളത്തില്‍ മുഹമ്മദ് ഹാജി, അലി വലിയക്കത്, മൊയ്തുണി, ഷഹബീര്‍, ഗഫൂര്‍, ഷംസു എന്നിവര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!