25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ പാര്‍ക്കിംഗ് ഗ്രൗണ്ട് സ്വകാര്യ നിര്‍മ്മാണ വാഹനങ്ങളുടെ പാതയാകുന്നതില്‍ പരാതി

കുന്നംകുളം നഗരസഭയുടെ പാര്‍ക്കിംഗ് ഗ്രൗണ്ട് സ്വകാര്യ നിര്‍മ്മാണ വാഹനങ്ങളുടെ പാതയാകുന്നതില്‍ പരാതി

പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള നഗരസഭാ പാര്‍ക്കിംഗ് ഗ്രൗണ്ട് വഴി സ്വകാര്യ നിര്‍മ്മാണ വാഹനങ്ങള്‍ അനിയന്ത്രിതമായി കടന്നുപോകുന്നത് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുന്നു. സമീപത്തെ സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയ നിര്‍മ്മാണത്തിനായി കൂറ്റന്‍ സിമന്റ് മിക്‌സിങ് ലോറികള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ദിവസങ്ങളായി ഈ പാര്‍ക്കിംഗ് ഗ്രൗണ്ടിലൂടെയാണ് കടന്നുപോകുന്നത്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തുകൂടി ഇത്തരം വാഹനങ്ങള്‍ കടന്നുപോകുന്നത് ഇവിടെ എത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മ്മാണ നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ മറ്റ് വഴികള്‍ ലഭ്യമാണെന്നിരിക്കെ, എളുപ്പത്തിനായി പാര്‍ക്കിംഗ് ഗ്രൗണ്ട് അനധികൃതമായി ഉപയോഗിക്കുകയാണ്. നിര്‍മ്മാണ സ്ഥലത്തേക്ക് സാധനസാമഗ്രികള്‍ കൊണ്ടുവരുന്നതും ഇതുവഴിയാണ്. വലിയ വാഹനങ്ങള്‍ വരുമ്പോള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കുകള്‍ ശ്രദ്ധയില്‍പ്പെടാതെ വരുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും,ഇത് പാര്‍ക്ക് ചെയ്യാന്‍ എത്തുന്നവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്നുമുള്ള കടുത്ത ആശങ്കയിലാണ്.

 

ADVERTISEMENT
error: Content is protected !!