കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂളില്‍ വായനാ ദിനാചരണത്തോടനുബന്ധിച്ച് ആയിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നു ചേര്‍ന്ന് ‘കൂട്ടവായന’ സംഘടിപ്പിച്ചു. വായന ലഹരിയാക്കി മാറ്റിയ വിദ്യാര്‍ഥികള്‍ അവരവര്‍ക്കിഷ്ടപ്പെട്ട സാഹിത്യ പുസ്തകങ്ങളാണ് വായനയ്ക്കായി തിരഞ്ഞെടുത്തത് . വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായന രസകരമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവഃ ഫാ: ഡോ : ജോസ് താണിക്കല്‍ സി . എം ഐ നേതൃത്വം നല്‍കി. മാസ്റ്റര്‍ ആദം മാത്യു പോള്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി സന്നിഹിതയായി.



