29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty തയ്യൂര്‍ ആലിക്കല്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച് എ.സി. മൊയ്തീന്‍

തയ്യൂര്‍ ആലിക്കല്‍ താല്‍ക്കാലിക നടപ്പാത നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ച് എ.സി. മൊയ്തീന്‍

മഴയില്‍ തകര്‍ന്ന തയ്യൂര്‍ ആലിക്കല്‍ചിറ പാലത്തിനോട് ചേര്‍ന്നുള്ള താല്‍ക്കാലിക നടപ്പാത ഉടന്‍ നിര്‍മ്മിക്കണമെന്ന് എ.സി. മൊയ്തീന്‍ എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എരുമപ്പെട്ടി- വേലൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കാല്‍നടയാത്രക്കാര്‍ക്കും ബൈക്ക് യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിന് വേണ്ടി നിര്‍മ്മിച്ച താല്‍ക്കാലിക ബണ്ട് റോഡ് പുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് തകര്‍ന്നത്. ഇത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കിലോമീറ്ററുകളോളം ദൂരം ചുറ്റി സഞ്ചരിച്ചാണ് തയ്യൂര്‍ പ്രദേശവാസികള്‍ എരുമപ്പെട്ടിയിലേക്കും സ്‌കൂളുകളിലേക്കും ആശുപത്രിയിലേക്കും എത്തുന്നത്. ബസ് സര്‍വീസില്ലാത്തതിനാല്‍ വലിയ തുക നല്‍കി ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങളെയാണ് വിദ്യാര്‍ത്ഥികളും തൊഴിലാളികളും ആശ്രയിക്കുന്നത്. കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിലാണ് . എം എല്‍ എ നടപ്പാത ഉടന്‍ നിര്‍മ്മിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

 

ADVERTISEMENT
error: Content is protected !!