കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാട്ടകാമ്പാല്‍ വില്ലേജ് വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍, ഡീസല്‍, പാചക വാതക വില കയറ്റത്തിനെതിരെ അടുപ്പുകൂട്ടി സമരം ചിറക്കല്‍ സെന്ററില്‍ സംഘടിപ്പിച്ചു. സി . ഐ. ടി .യു ഏരിയ കമ്മറ്റി അംഗം ടി.സി ചെറിയാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വില്ലേജ് കമ്മറ്റി ട്രഷറര്‍ ഷീജ സുഗതന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക തൊഴിലാളി കുന്നംകുളം ഏരിയ എക്‌സിക്യൂട്ടീവ് അംഗം സന്തോഷ് കൊളത്തേരി, കര്‍ഷക തൊഴിലാളി കാട്ടകാമ്പാല്‍ വില്ലേജ് പ്രസിഡന്റ് ടി.കെ രാജന്‍, മഹിള അസോസിയേഷന്‍ മേഖല സെക്രട്ടറി സി. കെ സുശീല , ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അനുമോന്‍ സി തമ്പി , വ്യാപാരി വ്യവസായി സമിതി കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി മനോജ് സി ബേബി, വില്ലേജ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



