27.9 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu അന്താരാഷ്ട്ര യോഗാ ദിനം ; കടവല്ലൂര്‍ പഞ്ചായത്ത് തല പരിപാടികള്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര യോഗാ ദിനം ; കടവല്ലൂര്‍ പഞ്ചായത്ത് തല പരിപാടികള്‍ സംഘടിപ്പിച്ചു

23

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, കടവല്ലൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി കടവല്ലൂര്‍ പഞ്ചായത്ത് തല പരിപാടികള്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസ്പന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. എസ്. മണികണ്ഠന്‍ , സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പ്രഭാത് മുല്ലപ്പിള്ളി, വാര്‍ഡ് മെമ്പര്‍ രജിത ആനന്ദന്‍, യോഗ ഇന്‍സ്ട്രക്ടര്‍ പ്രിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘ആരോഗ്യപൂര്‍ണ്ണമായ വാര്‍ദ്ധക്യം യോഗയിലൂടെ എന്ന വിഷയത്തില്‍ ഡോ. ടി. എസ്. മണികണ്ഠന്‍ ക്ലാസ് എടുത്തു. തുടര്‍ന്ന് യോഗ അവതരണവും യോഗ ഡാന്‍സും നടന്നു.

 

ADVERTISEMENT
error: Content is protected !!