ചങ്ങരംകുളം ആലങ്കോട് മദ്രസ സമീപം തെരുവുനായുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.47 വയസ്സുള്ള അഫ്‌സല്‍, ഇര്‍ഷാദി, മുഹമ്മദ് അലന്‍ , അജ്മല്‍ (28) വലിയകത്ത് ആലംകോട്, എന്നിവര്‍ക്കാണ് ഇന്ന് രാവിലെ 9 മണിക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഏതാനും ദിവസം മുന്‍പ് ആലംകോട് വിദ്യാര്‍ത്ഥികളായ ഷിബില ഷെറിന്‍ (13) ചേലാക്കല്‍ ആലംകോട്,മുഹമ്മദ് ഷയാന്‍ (12)എന്നിവര്‍ക്കും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. വ്യാപകമായ തെരുവുനായ ആക്രമണം പലതവണ അധികാരികളെ ഓര്‍മ്മപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു



