24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Kunnamkulam പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവില്‍ ആര്‍.ജെ.ഡി പ്രതിഷേധം

പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവില്‍ ആര്‍.ജെ.ഡി പ്രതിഷേധം

49

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ആര്‍.ജെ.ഡി കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഗുരുവായൂര്‍ റോഡിലെ ദയ ഹോസ്പിറ്റലിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ആര്‍.ജെ.ഡി ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് സൈമണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം. പി. റഫീക്ക് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍.വൈ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം അശ്വിന്‍ ഗുരുവായൂര്‍, ജയരാജ്, രഞ്ജിത്ത് വടുതല, കെ എച്ച് നൗഷിജ, റെനീസ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!