26.9 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Guruvayur ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

87

ഗുരുവായൂരില്‍ തെങ്ങിന്‍തടം വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഈരാറ്റുപേട്ട സ്വദേശി രാജു (63) ആണ് മരിച്ചത്.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നെന്മിനി കരുവാന്‍പടി മംഗലത്ത് ലീലാധരന്റെ വീട്ടില്‍ തെങ്ങിന്‍തടം വൃത്തിയാക്കുന്ന ജോലിക്കായി എത്തിയതായിരുന്നു അദ്ദേഹം. ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആക്ട്‌സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇദ്ദേഹത്തെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വര്‍ഷങ്ങളായി ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലും കൂലിപ്പണികള്‍ ചെയ്ത് ഉപജീവനം നടത്തിവരികയായിരുന്നു രാജു.

 

ADVERTISEMENT
error: Content is protected !!