29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Chavakkad കേരള കര്‍ഷക സംഘം ചാവക്കാട് പതാകദിനം സംഘടിപ്പിച്ചു

കേരള കര്‍ഷക സംഘം ചാവക്കാട് പതാകദിനം സംഘടിപ്പിച്ചു

24

കേരള കര്‍ഷക സംഘം ചാവക്കാട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ആല്‍ത്തറ സെന്ററില്‍ പതാകദിനം സംഘടിപ്പിച്ചു.ജൂണ്‍ 27,28 തിയ്യതികളില്‍ പുന്നയൂര്‍ക്കുളത്ത് വെച്ചാണ് ഏരിയ സമ്മേളനം നടക്കുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ 27 ന് ശനിയാഴ്ച്ച രാവിലെ 9 ന്പ്രതിനിധി നമ്മേളനം ആല്‍ത്തറ ഗ്രീന്‍ലാന്റ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ കൊടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടക്കും. ജൂണ്‍ 28 ന് ഞായര്‍ വൈകീട്ട് 4 ന് പ്രകടനവും പൊതുസമ്മേളനവും പുഴിക്കളയില്‍ കെ.വി രാമകൃഷ്ണന്‍ നഗറിലും നടത്തും. സമ്മേളനത്തോട് അനുബന്ധിച്ച് കര്‍ഷക ആദരവ്, കാര്‍ഷിക ക്ലാസ്സ്, കാര്‍ഷിക മത്സരങ്ങള്‍, നാടന്‍പാട്ട്, വടക്കന്‍ ച്ചുവട്കളി, മഴപെയ്ത്ത്, ഞാറ്റുവേലചന്ത എന്നീ വിവിധ പരിപാടികള്‍ ഉണ്ടാകും. ഏരിയ സെക്രട്ടറി അബ്ബാസ് മാലിക്കുളം പതാക ഉയര്‍ത്തി. എം ആര്‍ രാധാകൃഷ്ണന്‍, രവീന്ദ്രന്‍, എ ഡി ധനീപ്, സി ഡി ചിത്രാഗതന്‍, ഇ പി സുഭാഷ്, വി അപ്പുമാഷ്, സുരേഷ്, വി താജുദ്ധീന്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!