28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Chavakkad ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അപകടം ; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അപകടം ; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

46

ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ രണ്ട് വിത്യസ്ത ബൈക്ക് അപകടങ്ങളില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മന്ദലാംകുന്ന് ബദര്‍ പള്ളി ആറുവരി പാതയില്‍ പാലത്തിന് മുകളില്‍ കൂട്ടിയിട്ട കമ്പിയില്‍ തട്ടി ബൈക്ക് മറിഞ്ഞ് ഗുരുവായൂര്‍ സ്വദേശി രാജേഷ്‌നും അണ്ടത്തോട് പാപ്പാളിയില്‍ ആറുവരി പാതയില്‍ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് ചാവക്കാട് തിരുവത്ര സ്വദേശി കുഞ്ഞിമൊയ്തു (59), ഭാര്യ നസിയ (50) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വി കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചെറിയ മഴപെയ്താല്‍ ദേശീയ പാതയില്‍ വെള്ളം കെട്ടി കിടക്കുന്നത് പതിവാണ്. തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!