24.9 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Erumapetty എരുമപ്പെട്ടി പഞ്ചായത്തിലെ പുതൂര്‍ക്കുളം നാശത്തിന്റെ വക്കില്‍

എരുമപ്പെട്ടി പഞ്ചായത്തിലെ പുതൂര്‍ക്കുളം നാശത്തിന്റെ വക്കില്‍

69

എരുമപ്പെട്ടി പഞ്ചായത്തിലെ പുതൂര്‍ക്കുളം നാശത്തിന്റെ വക്കില്‍.അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കുന്നത്തേരിയിലാണ് കുളം സ്ഥിതി ചെയ്യുന്നത്. രൂക്ഷമായ ജല ക്ഷാമം നേരിടുന്ന പ്രദേശവാസികള്‍ കുളിക്കുവാനും വസ്ത്രങ്ങള്‍ കഴുകുവാനും ആശ്രയിച്ചിരുന്നത് പുതൂര്‍ക്കുളത്തിനെയാണ്. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നീന്തല്‍ പരിശീലനത്തിനും നീന്തല്‍ മത്സരങ്ങള്‍ക്കും കുളം ഉപയോഗിച്ചിരുന്നു. പടവുകളോട് കൂടിയുള്ള കുളിക്കടവും സംരക്ഷണഭിത്തിയും ഉണ്ടായിരുന്നകുളം മണ്ണിടിഞ്ഞ് വീണും ചണ്ടിമൂടിയും ഉപയോഗശൂന്യമായിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!