25.4 C
Kunnamkulam
Friday, August 14, 2026
Home Bureaus Punnayurkulam ജനകീയ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബദല്‍ രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടേതെന്ന് റസാഖ് പാലേരി

ജനകീയ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ബദല്‍ രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടേതെന്ന് റസാഖ് പാലേരി

34

അഴിമതിയും വര്‍ഗീയതയും മുഖ്യധാരയായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കും ജനകീയ ആവശ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ബദല്‍ രാഷ്ട്രീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലപ്പെട്ടിയില്‍ സംഘടിപ്പിച്ച, പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവര്‍ക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടി മംഗലം അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാമൂഹിക രംഗങ്ങളില്‍ നിന്നുമായി വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും വേദിയില്‍ നടന്നു. മണ്ഡലം സെക്രട്ടറി സി.വി ഖലീല്‍, വാര്‍ഡ് മെമ്പര്‍ നൂര്‍ജഹാന്‍, വിമന്‍സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി റുക്‌സാന, ഫ്രറ്റേണിറ്റി പ്രതിനിധി ഹുദ യൂനസ്, പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി അബ്ദുറഹിമാന്‍ ഫാറൂഖി, ക്യാമ്പയിന്‍ കണ്‍വീനര്‍ കെ. ഇസ്മായില്‍ തുടങ്ങി പോഷക സംഘടന ഭാരവാഹികള്‍ സംസാരിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കാസിം ഐരൂര്‍ സമാപന പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കബീര്‍ കാപ്പിരിക്കാട് നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!