കുന്നംകുളം നഗരമധ്യത്തില്‍ ശനിയാഴ്ച്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.പഴഞ്ഞി പെരുന്തുരുത്തി സ്വദേശികളായ 3 വയസുള്ള യുവ, ജയകൃഷ്ണന്‍ (25), ശ്രീലക്ഷ്മി (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച രാത്രി 9:30ഓടെയാണ് അപകടം സംഭവിച്ചത്. തൃശൂര്‍ റോഡില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍, ഗുരുവായൂര്‍ റോഡില്‍നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികര്‍ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ സ്‌കൂട്ടറിനും കാറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



