ഡോ. ബിന്ദുബാലനെ കുന്നംകുളം വൈസ്‌മെന്‍ ക്ലബ് ആദരിച്ചു

ദേശീയ ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദുബാലനെ കുന്നംകുളം വൈസ്‌മെന്‍ ക്ലബ് ആദരിച്ചു. യൂണിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്ത്രീരോഗ-പ്രസവചികിത്സാ രംഗത്ത് അവര്‍ നല്‍കി വരുന്ന മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ആദരം. വൈസ്‌മെന്‍ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ജബീന വര്‍ഗീസ്, സെക്രട്ടറി റിയാ ഗില്‍ബര്‍ട്ട്, ട്രഷറര്‍ സാം പി.കെ. എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ക്ലബ്ബിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

 

ADVERTISEMENT