24.7 C
Kunnamkulam
Monday, August 17, 2026
Home Bureaus Punnayurkulam പോര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ജനസമ്മേളനത്തിന് തുടക്കമായി

പോര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ ജനസമ്മേളനത്തിന് തുടക്കമായി

46

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ വി.ബി-ജി റാം-ജി പദ്ധതിയുടെ ഭാഗമായി പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനസമ്മേളനത്തിന് തുടക്കമായി. ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജ്യോതിഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുഷാര സുബിഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പദ്ധതി സംബന്ധിച്ച അവതരണം നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ എസ്.പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു.. തൊഴിലാളികളുടെ അവകാശങ്ങള്‍, തൊഴില്‍ ഉറപ്പ്, ആസ്തി സൃഷ്ടി, ജലസംരക്ഷണം, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം, ഉപജീവനമാര്‍ഗ വികസനം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. സ്ഥിരം സമിതിയധ്യക്ഷരായ തമ്പി കെ ജോബ്, രേഖ ജയറാം, വിജിത പ്രജി, പഞ്ചായത്ത് അംഗങ്ങളായ രമേശ്, പ്രവീണ്‍, ഉണ്ണികൃഷ്ണന്‍, രതീഷ്, ഷംന, പഞ്ചായത്ത് സെക്രട്ടറി മൈമുനത്ത് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!