24.7 C
Kunnamkulam
Monday, August 17, 2026
Home Bureaus Chavakkad പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാള്‍ വെള്ളിയാഴ്ച

പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാള്‍ വെള്ളിയാഴ്ച

43

പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ ദുക്‌റാന തിരുനാള്‍ വെള്ളിയാഴ്ച ആഘോഷിക്കും. കാല്‍ലക്ഷത്തിലധികം പേര്‍ക്കുള്ള ഊട്ടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പാലയൂര്‍ തീര്‍ത്ഥ കേന്ദ്രത്തിലെ ഭക്തിനിര്‍ഭരമായ ദുക്‌റാന ഊട്ടിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തീര്‍ത്ഥകേന്ദ്രം ആര്‍ച്ച്പ്രീസ്റ്റ് റവ ഡോ. ഡേവിസ് കണ്ണമ്പുഴ പറഞ്ഞു. ഏകദേശം കാല്‍ലക്ഷംത്തില്‍ അധികം പേര്‍ക്കുള്ള നേര്‍ച്ച ഊട്ടിനാണ് ഒരുങ്ങുന്നത്. ഭക്ത ജനങ്ങളാക്കായി നേര്‍ച്ച ഊട്ടും, നേര്‍ച്ച പായസവും പാര്‍സല്‍ ആയി കൊണ്ടുപോകുന്നതിനുള്ള സൗകര്യവും തീര്‍ത്ഥ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 6:30 മുതല്‍ വൈകുന്നേരം 4 മണി വരെ ദിവ്യബലികള്‍ ഉണ്ടായിരിക്കും.രാവിലെ 6:30ന് ദിവ്യബലിക്കുശേക്ഷം തളിയകുളത്തില്‍നിന്ന് കോടിയേറ്റ പ്രദിക്ഷണം, തുടര്‍ന്ന് ദുക്‌റാന ഊട്ട് ആശിര്‍വാദം എന്നിവ നടക്കും. പാലക്കാട് രൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ മുഖ്യകാര്‍മികനാകും. രാവിലെ 9:30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, തിരുനാള്‍ കൊടികയറ്റം എന്നിവ ഉണ്ടാകും. ഇടവകയില്‍ തോമസ് നാമധാരികളുടെ സമര്‍പ്പണവും നടക്കും. വൈകീട്ട് 4:00 മണിക് ഫാദര്‍ ബിജു പാണേങ്ങാടന്റെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാന ഉണ്ടാകും. ഫാദര്‍ ക്ലിന്റ് പാണേങ്ങാടന്‍, ഫാദര്‍ ജാക്‌സണ്‍ തെക്കേക്കര എന്നിവര്‍ സഹ കാര്‍മ്മികരാകും.അസി. വികാരി ഫാ.നിതിന്‍ താഴത്തിന്റെ നേതൃത്വത്തില്‍ ഇടവക ട്രസ്റ്റിമാരായ ഹൈസണ്‍ പി എ, ഫ്രാന്‍സി ചോവല്ലൂര്‍, സേവിയര്‍ വാകയില്‍, ഫ്രാന്‍സിസ് ചിരിയംകണ്ടത്ത്,ജനറല്‍ കണ്‍വീനര്‍ ഷാജു താണിക്കല്‍, ഫ്രാന്‍സിസ് എം എല്‍ എന്നിവര്‍ ഉള്‍പ്പെടെ വിപുലമായ കമ്മറ്റി ദുക്‌റാന തിരുനാളിന്റെ വിജയപ്രദമായ നടത്തിപ്പാനായി പ്രവര്‍ത്തിച്ച് വരുന്നു.

 

ADVERTISEMENT
error: Content is protected !!