28.5 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Kunnamkulam കച്ചവടക്കാർക്ക് കനത്ത തിരിച്ചടി; ടീമുകൾ മടങ്ങിയതോടെ ലോകകപ്പ് വിപണി നിശ്ചലം

കച്ചവടക്കാർക്ക് കനത്ത തിരിച്ചടി; ടീമുകൾ മടങ്ങിയതോടെ ലോകകപ്പ് വിപണി നിശ്ചലം

ലോകകപ്പ് ഫുട്‌ബോളില്‍ ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും പോര്‍ച്ചുഗലും അപ്രതീക്ഷിതമായി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ നിരാശയിലായത് ആരാധകര്‍ മാത്രമല്ല, വിപണിയും കൂടിയാണ്. ലോകകപ്പ് സീസണ്‍ ലക്ഷ്യമിട്ട് വലിയ തോതില്‍ മുന്‍കൂട്ടി വ്യാപാരം നടത്തിയ ചെറുകിട കച്ചവടക്കാരുടെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ ചുവപ്പ് കാര്‍ഡ് ലഭിച്ചിരിക്കുന്നത്. വന്‍കിടക്കാര്‍ ലക്ഷക്കണക്കിന് രൂപയുടെ ബിസിനസ്സ് പ്രതീക്ഷിച്ചുള്ള ജേഴ്‌സി, കൊടി, ഫ്‌ലെക്‌സ്, ഫോട്ടോ തുടങ്ങിയ ലോകകപ്പ് അനുബന്ധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി വ്യാപാരികള്‍ പറഞ്ഞു.വെറും രണ്ട് ദിവസം കൊണ്ടാണ് സജീവമായിരുന്ന വിപണിക്ക് മങ്ങലേറ്റത് വ്യാപാരികള്‍ ാധാരണയായി ലോകകപ്പ് മത്സരങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകളുടെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വലിയ ആവശ്യക്കാരുണ്ടാകാറുള്ളത്. ടീമുകള്‍ മുന്നേറുന്നതിനനുസരിച്ച് വില്‍പ്പനയും വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ചെറുകിട വ്യാപാരികളും അച്ചടിശാലകളും മുന്‍കൂട്ടി സ്റ്റോക്ക് ഒരുക്കുക പതിവാണ്.എന്നാല്‍ ഈ രണ്ട് വന്‍കിട ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതോടെ ആരാധകര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറി.വിറ്റഴിക്കാനാകാതെ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകള്‍ വ്യാപാരികളെ വലിയ ആശങ്കയിലാഴ്ത്തുകയാണ്.

ADVERTISEMENT
error: Content is protected !!