27.4 C
Kunnamkulam
Sunday, October 18, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തെരുവുനായ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തെരുവുനായ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്

66

കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയ്ക്കും മകനും തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക്. ആര്‍ത്താറ്റ് സ്വദേശികളായ 37 വയസ്സുകാരി സുരഭിയും 12 വയസ്സുകാരനായ മകന്‍ സൗരവുമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു സുരഭിയും മകന്‍ സൗരവും. ആശുപത്രി അങ്കണത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ തെരുവുനായ ഓടിവന്ന് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ തന്നെ ചികിത്സ ലഭ്യമാക്കി.

 

ADVERTISEMENT
error: Content is protected !!