കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് കുന്നംകുളം നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്കുള്ള കളിപ്പാട്ട വിതരണോദ്ഘാടനം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിനോദവും വര്‍ദ്ധിപ്പിക്കുന്ന വിവിധതരത്തിലുള്ള കളിപ്പാട്ടങ്ങളാണ് പദ്ധതിയിലൂടെ 48 അങ്കണവാടികള്‍ക്ക് കൈമാറിയത്. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി. സോമശേഖരന്‍ വിദ്യഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ബിജു , വിവിധ കൗണ്‍സിലര്‍മാര്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.



