ലോകകപ്പില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന് അര്‍ജന്റീനയുടെ അവിശ്വസനീയ തിരിച്ചുവരവ് ആഘോഷിച്ച് ചാലിശ്ശേരിയില്‍ അര്‍ജന്റീന ആരാധകര്‍
പ്രദേശത്തെ ജി സി സി മാര്‍വ്വല്‍ , കൈരളി , ഫ്രണ്‍സ് അറക്കല്‍ തുടങ്ങിയ വിവിധ ക്ലബ്ബുകള്‍ ഒരുക്കിയ വലിയ സ്‌ക്രീനുകളില്‍ അര്‍ജന്റീനഈജിപ്ത് മത്സരം തത്സമയം വീക്ഷിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.അര്‍ജന്റീന ആരാധകര്‍ക്കൊപ്പം ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളുടെ ആരാധകരും കളി കാണാനെത്തിയതോടെ ക്ലബ്ബുകളിലെ ആവേശം ഇരട്ടിച്ചു. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ രണ്ട് ഗോളിന് പിന്നിലായ അര്‍ജന്റീനയെ കാത്തിരുന്നത് കടുത്ത വെല്ലുവിളിയായിരുന്നു. എന്നാല്‍ പിന്നീട് ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ടീം തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ നേടി 32ന്റെ ആവേശവിജയം സ്വന്തമാക്കി.അവസാന വിസില്‍ മുഴങ്ങിയതോടെ ക്ലബ്ബ് പരിസരങ്ങള്‍ ആഘോഷവേദികളായി മാറി. ആര്‍പ്പുവിളികളും കരഘോഷങ്ങളും പടക്കങ്ങളുടെ ശബ്ദവും നിറഞ്ഞ അന്തരീക്ഷത്തില്‍ അര്‍ജന്റീന ആരാധകര്‍ വിജയം ആഘോഷിച്ചു. മധുരവിതരണവും നടത്തി



