28.3 C
Kunnamkulam
Friday, July 10, 2026
Home Bureaus Kunnamkulam അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 224 ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 224 ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

 

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകന്‍ കാട്ടുമാങ്ങാട്ടെ പരിശുദ്ധനായ അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 224 ഓര്‍മ്മ പെരുന്നാളിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വ്യാഴം, വെള്ളി ദിവസങ്ങളിലായണ് പെരുന്നാള്‍ ആഘോഷിച്ചത്. ഡോക്ടര്‍ സാമുവല്‍ മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ 7:15ന് വിശുദ്ധ കുര്‍ബാനയോട് കൂടി ഓര്‍മ്മ പെരുന്നാള്‍ ആഘോഷത്തിന് തുടക്കമായി. വൈകിട്ട് 3:45 ന് കുന്നംകുളം സെന്റ് തോമസ് കുന്നത്ത് പള്ളിയില്‍ നിന്നും പുറപ്പെട്ട പദയാത്ര 5 മണിക്ക് അഞ്ഞൂര്‍ മാര്‍ ബഹനാന്‍ ചാപ്പലില്‍ എത്തി.തൊഴിയൂരിലെ പരിശുദ്ധ വാവയുടെ ഖബറിങ്കലേക്ക് വലിയ ഘോഷയാത്രയും ഉമ്ടായി. തുടര്‍ന്ന് നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!