ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ് യൂണിയന്‍ കുന്നംകുളം നോര്‍ത്ത് യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പച്ചക്കറി തൈ വിതരണം നടന്നു.പെന്‍ഷന്‍ ഭവനില്‍ നടന്ന ചടങ്ങ് യൂണിറ്റ് പ്രസിഡണ്ടും കര്‍ഷകനുമായ
എം.എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വേദി പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷത വഹിച്ചു. ആശാലത , ജോബ് രാജ് , പി.കെ. വേലു , പി.ജി.റോയ് ടി.കെ.ജാനകി എന്നിവര്‍ സംസാരിച്ചു. വേദി കണ്‍വീനര്‍ ഡെന്നീസ് മങ്ങാട് സ്വാഗതവും യൂണിറ്റ് സെക്രട്ടറി കെ.എം. സൂസന്ന നന്ദിയും പറഞ്ഞു. വെണ്ട , വഴുതന, തക്കാളി , മുളക് , ചിര , എന്നീ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.



