30.1 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Perumpilavu വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

വായനപക്ഷാചരണ സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

ചാലിശേരി പൗര്‍ണ്ണമി വായനശാലയില്‍ വായനപക്ഷാചരണം സമാപനവും ഐ.വി. ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.സാഹിത്യകാരി ലത അതിയാരത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സന്ധ്യ വി. അധ്യക്ഷയായി.വായനപക്ഷാചരണത്തിന്റെ ഭാഗമായി പി.എന്‍. പണിക്കര്‍, ഒ.വി. വിജയന്‍, കെ. ദാമോദരന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഐ.വി. ദാസ് എന്നിവരെ അനുസ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു.കഥാവായന, കവിതാപാരായണം, റീഡിങ് തിയേറ്റര്‍, ക്വിസ് മത്സരം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.യുവജനവേദി കണ്‍വീനര്‍ കാവ്യ കെ.ആര്‍. സ്വാഗതവും ബാലവേദി മെന്റര്‍ അനാമിക നന്ദിയും പറഞ്ഞു.സുജിത, നിമേഷ്, ഋതുദേവ്, ഗായത്രി, അഭിനന്ദ്, വിനയ്, കെ.കെ പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!