27.7 C
Kunnamkulam
Friday, July 17, 2026
Home Bureaus Erumapetty രാമായണമാസാചരണം ; ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു

രാമായണമാസാചരണം ; ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു

കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു. കര്‍ക്കിടകം 1 മുതല്‍ 7 വരെ ഔഷധകഞ്ഞി വിതരണം ചെയ്യും. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് പി.ടി സുരേന്ദ്രന്‍, സെക്രട്ടറി എം. സുരേഷ് ,ട്രഷറര്‍ പി.ബി പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടാതെ ആഗസ്റ്റ് 16ന് ഇല്ലംനിറയും, ആഗസ്റ്റ് 7 മുതല്‍ 16 വരെ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞവും നടക്കുമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!