26.1 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam വൈദ്യുതി വിതരണത്തിലെ പിഴവ് ; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി

വൈദ്യുതി വിതരണത്തിലെ പിഴവ് ; ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി

28

വൈദ്യുതി വിതരണത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും പവര്‍ കട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, ഡിവൈഎഫ്‌ഐ കുന്നംകുളം വെസ്റ്റ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ കരിക്കാട് സെന്ററില്‍ നിന്നും കെഎസ്ഇബി പെരുമ്പിലാവ് സെക്ഷന്‍ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ കമ്മറ്റി അംഗം നിധിന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി എം ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ട്രഷറര്‍ പി വി വിനോദ്, വൈസ് പ്രസിഡന്റ് രതി സതീശന്‍, ജോ. സെക്രട്ടറി എം എ അഭിജിത്ത്, പി എ യദുകൃഷ്ണ, കരിക്കാട് മേഖല പ്രസിഡന്റ് പ്രതീഷ് പൊറൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!