26.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Velur തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പര്‍മാര്‍

തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ മെമ്പര്‍മാര്‍

50

വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുവാന്‍ പ്രതിപക്ഷ മെമ്പര്‍മാര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.പഞ്ചായത്തില്‍ തെരുവ്‌നായക്കളുടേയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. തെരുവ് വിളക്കുകള്‍ കത്താത്തത് മൂലം രാത്രികാലത്ത് അത്യാവശ്യത്തിന് പുറത്തിറങ്ങുന്ന ആളുകള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നും മെമ്പര്‍മാര്‍ പറഞ്ഞു. എല്‍.ഡി.എഫ് മെമ്പര്‍മാരായ ജമീല രാജീവ് , കെ.വി.അഷ്ന,ബിന്ദു നന്ദനന്‍, കെ.ജി.ശ്രീമതി,ഷൈനി ജിബിന്‍, ശുഭ അനില്‍കുമാര്‍,ഗീത ബാലകൃഷ്ണന്‍ എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്.

ADVERTISEMENT
error: Content is protected !!