25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam മൃഗാശുപത്രിയില്‍ രാത്രികാല സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സഭ

മൃഗാശുപത്രിയില്‍ രാത്രികാല സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍ സഭ

55

കുന്നംകുളം മൃഗാശുപത്രിയില്‍ രാത്രികാല സേവനം ലഭ്യമാക്കണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ കുന്നംകുളം മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം നിലവില്‍ ലഭ്യമല്ലാത്തത് ക്ഷീരകര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നതായി കണ്‍വെന്‍ഷന്‍ വിലയിരുത്തി. അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.കെ. രാജേന്ദ്രബാബു യോഗം ഉദ്ഘാടനം ചെയ്തു. പ്രേംരാജ് ചൂണ്ടലാത്ത് അധ്യക്ഷത വഹിച്ചു. കെ.ടി.ഷാജന്‍, പി.കെ.രവീന്ദ്രന്‍, ടി.പി. ജോസഫ്, ജോണിആളൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ.രവീന്ദ്രനെ പ്രസിഡന്റായും പ്രേംരാജ് ചൂണ്ടലാത്തിനെ സെക്രട്ടറിയായും യോഗം തെരഞ്ഞെടുത്തു.

ADVERTISEMENT
error: Content is protected !!