25.2 C
Kunnamkulam
Wednesday, July 22, 2026
Home Bureaus Kunnamkulam വിവേകാനന്ദ കോളേജില്‍ എസ്.എഫ്.ഐ – എബിവിപി സംഘര്‍ഷം; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

വിവേകാനന്ദ കോളേജില്‍ എസ്.എഫ്.ഐ – എബിവിപി സംഘര്‍ഷം; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കുന്നംകുളം വിവേകാനന്ദ കോളേജില്‍ എബിവിപി പ്രവര്‍ത്തകന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമം. ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ എബിവിപി പ്രവര്‍ത്തകന്‍ അഞ്ഞൂര്‍ക്കുന്ന് തലക്കാട്ട് ദിലീപിന്റെ മകന്‍ ദേവജിത്തിനെ (22) കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 -ാം വര്‍ഷ ബി എ എച്ച് ആര്‍ എം വിദ്യാര്‍ത്ഥിയാണ് ദേവജിത്ത്. കോളേജ് ക്യാമ്പസിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലാണ് എസ്.എഫ്.ഐ പ്രകോപനം സൃഷ്ടിക്കുന്നതെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. ക്യാമ്പസുകളില്‍ ഇത്തരം അക്രമ രാഷ്ട്രീയങ്ങള്‍ അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐ തയ്യാറാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ADVERTISEMENT
error: Content is protected !!