കര്‍ഷകരെ തകര്‍ക്കുന്ന ഇന്തോ – അമേരിക്ക കരാറിനെതിരെ കര്‍ഷകസംഘം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ടി കെ കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗം കെ കൊച്ചനിയന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി മുകുന്ദന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ബി ജയന്‍, എ വി വല്ലഭന്‍, എം പീതാംബരന്‍, പത്മം വേണുഗോപാല്‍, അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.



