24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam ഡല്‍ഹി സംഘര്‍ഷം ; കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

ഡല്‍ഹി സംഘര്‍ഷം ; കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

80

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ സമരം ചെയ്ത രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊണ്ട് ആര്‍ത്താറ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഹമീദ് അധ്യക്ഷ വഹിച്ച പ്രതിഷേധയോഗം ഡി സി സി ജനറല്‍ സെക്രട്ടറിയും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ബിജോയ്ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡണ്ടുമാരായ സുഗുണന്‍, ടി എം വിജയന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ , കെ പി ഷാജി, സി കെ ഷാജി, മണ്ഡലം ബൂത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!