വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കമായി.കുന്നംകുളം ടൗണ്‍ ഹാളില്‍ സജ്ജമാക്കിയ ബാബു എം പാലിശ്ശേരി നഗറില്‍ രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. സംഘടനാ ജില്ലാ പ്രസിഡന്റ് ആര്‍ ബി ഇക്ബാല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടന്നു.വഴിയോര കച്ചവട തൊഴില്‍ മേഖല ഇന്നു നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ആര്‍ വി ഇഖ്ബാല്‍, ഇ വി ഉണ്ണികൃഷ്ണന്‍, ജിനി രാധാകൃഷ്ണന്‍, സൗമ്യ വിരേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി ടി ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സംസ്ഥാന പ്രസിഡന്റ് കെ എസ് പ്രദീപ്കുമാര്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിഐടിയു കേന്ദ്ര വര്‍ക്കിംഗ് കമ്മിറ്റി അംഗം പി കെ പുഷ്പാകരന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ വാസു, ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, സിഐടിയു നേതാക്കളായ ടി സുധാകരന്‍, പി എം സോമന്‍, എം എന്‍ മുരളീധരന്‍, എം സുനില്‍കുമാര്‍, പി എം സുരേഷ്, പി ജി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടുകളിന്‍ മേലുള്ള ചര്‍ച്ച ആരംഭിച്ചു. മിനിറ്റ്‌സ് കമ്മിറ്റി കണ്‍വീനറായി രാമദാസും, പ്രമേയ കമ്മിറ്റി കണ്‍വീനറായി അജിത്തും, രജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനറായി കെ വി ബിജുവിനെയും തിരഞ്ഞെടുത്തു.വെള്ളിയാഴ്ച രാവിലെ 9.30ന് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കള്‍ക്ക് അനുമോദനവും, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുള്ള മറുപടിയും, ഭാവി പ്രക്ഷോഭ പരിപാടികളുടെ തയ്യാറാക്കലും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. 17 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 300 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
Home Bureaus Kunnamkulam വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കം



