ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖരന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി തൃശ്ശൂര്‍ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. നടുവിലാലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോര്പ്പറേഷന് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ബിജെപി മേഖല ജനറല്‍ സെക്രട്ടറി അഡ്വ. രവികുമാര്‍ ഉപ്പത്ത് ഉദ്ഘാടനം ചെയ്തു.ഇന്ത്യന്‍ ഭരണഘടന പ്രകാരം കേന്ദ്ര മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിക്ക് തുല്യ പദവിയുള്ള പ്രതിപക്ഷ നേതാവിന്റെ സമീപകാല പെരുമാറ്റം രാജ്യചരിത്രത്തില്‍ ഇതുവരെ കാണാത്തവിധം തരംതാണതാണെന്ന് രവികുമാര്‍ ഉപ്പത്ത് . ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം ആ സ്ഥാനത്തിന് യോജിക്കാത്ത നടപടികളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖരനെ പോലീസ് അക്രമിക്കാന്‍ ശ്രമിച്ചതും ബലപ്രയോഗം നടത്തിയതും അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും, ജനാധിപത്യാവകാശങ്ങളുടെ ലംഘനമാണിതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ബിജെപി തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിന് ജേക്കബ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പ്രിന്റു മഹാദേവ് ആമുഖപ്രഭാഷണം നടത്തി.ബിജെപി മണ്ഡലം പ്രസിഡണ്ടുമാരായ വിപിന്‍ ഐനിക്കുന്നത്, അശ്വിന് വാര്യര്‍ രഘുനാഥ് സി. മേനോന്, ജില്ലാ ഭാരവാഹികളായ സുധീഷ് മേനോത്ത് പറമ്പില്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് മനു പള്ളത്ത്, എസ്.സി. മോര്‍ച്ച ജില്ലാ പ്രസിഡണ്ട് മനോജ് നെല്ലിക്കാട്, സിറ്റി ജില്ലാ മീഡിയ കണ്‍വീനര്‍ ദിനേഷ്കുമാര്‍ കരിപ്പേരില്‍ എന്നിവര്‍ സംസാരിച്ചു.



