എളവള്ളി ഗ്രാമപഞ്ചായത്തിലെ 2026-2027 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയിലെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് കെ.യു സരിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അദ്ധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.ബി ജയ, സനില്‍ കുന്നത്തുള്ളി, ചിത്ര രതിഷ്, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആഷിക്ക് വലിയകത്ത്, കെ.ടി ലിംസണ്‍, പഞ്ചായത്ത് അംഗം പ്രസാദ് വാക പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.ജി സുബിദാസ് , പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജന്‍ , അസിസ്റ്റന്റ് സെക്രട്ടറി രശ്മി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജനപ്രതിനിധികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു



