കുന്നംകുളം സംഗീത സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പിന്നണി ഗായിക എസ് ജാനകിയമ്മ അനുസ്മരണവും, ജാനകിയമ്മ പാടിയ പാട്ടുകളും ഉള്‍ കൊളളിച്ചു കൊണ്ടുള്ള സംഗീത സായാഹ്നവും സംഘടിപ്പിച്ചു. കുന്നംകുളം മുന്‍സിപ്പല്‍ ലൈബ്രറി സി.വി. ശ്രീരാമന്‍ ഹാളില്‍ നടന്ന അനുസ്മരണ ചടങ്ങില്‍സംഗീത സൗഹൃദം കൂട്ടായ്മ പ്രസിഡണ്ട് ബാലചന്ദ്രന്‍ മാസ്റ്റര്‍ ജാനകിയമ്മ അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന നടന്നസംഗീത സായാഹ്നത്തില്‍ അന്‍പതിലേറെ ഗായികാ ഗായകര്‍, വിവിധ ഭാഷകളിലായി ജാനകിയമ്മ പാടിയ പാട്ടുകള്‍ ഉള്‍പ്പെടെ ആലപിച്ചു. സംഗീത സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ കിഷോര്‍ലാല്‍ കക്കാട് സുനില്‍ ചൂണ്ടല്‍ ജോയ് ചീരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



