27.6 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam കാനയുടെ അവസാനം കണ്ടെത്താനായില്ല; പുന്നയൂർക്കുളത്ത് അറ്റകുറ്റപ്പണികൾ നിർത്തിവെച്ചു

കാനയുടെ അവസാനം കണ്ടെത്താനായില്ല; പുന്നയൂർക്കുളത്ത് അറ്റകുറ്റപ്പണികൾ നിർത്തിവെച്ചു

കാനയുടെ അവസാനം കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ പാതി വഴിയില്‍ അവസാനിപ്പിച്ചു. പുന്നയൂര്‍ക്കുളം ഉപ്പുങ്ങലിലാണ് മണ്ണ് നികന്ന് കാന മൂടിപ്പോയകായി കണ്ടെത്തിയതിനെത്തുടര്‍ന്നു നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചത്. വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കായി കാന വൃത്തിയാക്കി വന്നപ്പോഴായിരുന്നു സംഭവം. തൃശ്ശൂര്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ ഉപ്പുങ്ങല്‍ മുതല്‍ ചങ്ങരംകുളം വരെയുള്ള ആറ് കിലോമീറ്റര്‍ റോഡ്, അടുത്തിടെയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പക്ഷെ ഇതില്‍ കാനയുടെ നിര്‍മ്മാണ പ്രവൃത്തി ഉള്‍പ്പെടുത്തിയിരുന്നില്ല. ഉപ്പുങ്ങലിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് വരുന്ന വെള്ളമാണ് കാനയിലൂടെ പാടശേഖരത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. പക്ഷെ കാലക്രമേണ കാന, മണ്ണ് വന്നുമൂടി. കാനയുടെ പലഭാഗങ്ങളിലും സംരക്ഷണ ഭിത്തിയും ഇല്ല. ഉയരമുള്ള പ്രദേശത്ത് നിന്ന് വരുന്ന കാന പാടശേഖരത്തിന് 50 മീറ്റര്‍ അകലെ വെച്ച് അവസാനിച്ച അവസ്ഥയിലാണ് ഉള്ളത്. വെള്ളം ഒഴുകിപോകാന്‍ ഈ ഭാഗത്ത് നിന്ന് കുറച്ചു ദൂരം ചാലു കീറിയിട്ടുണ്ട്. പാടശേഖരത്ത് ബണ്ട് നിര്‍മ്മാണത്തിനും മറ്റും റോഡിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ മണ്ണ് ഇറക്കിയിരുന്നു. ഈ കാലഘട്ടത്തില്‍ കാന മൂടിപ്പോയിട്ടുണ്ടാവാനാണ് സാധ്യതയെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂടിപ്പോയ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനായി അടുത്ത ദിവസം ഈ ഭാഗങ്ങളിലെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തുമെന്നും. കാന പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊതുമരാമത്ത് എഞ്ചിനീയര്‍ അറിയിച്ചു.

 

 

ADVERTISEMENT
error: Content is protected !!