വേലൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിലെ ആശാവര്‍ക്കര്‍മാരുടെ അഭിമുഖത്തിലും വാര്‍ഡ് മെമ്പറെ നിയമിച്ചതിലും അപാകതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷമായ എല്‍.ഡി.എഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു. ജൂലായ് 9 ന് നടന്ന ആശാവര്‍ക്കര്‍ അഭിമുഖത്തില്‍ വാര്‍ഡ് 14 ല്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ അംഗമായ ശുഭ അനില്‍കുമാറിനെ, അഭിമുഖത്തിന്റെ തിയ്യതിയും സമയവും രേഖാമൂലം അറിയിക്കുകയുണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അന്നേദിവസം വാര്‍ഡ് 16 ല്‍ നടന്ന അഭിമുഖത്തില്‍ 14 ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും അതെ വാര്‍ഡിലെ തന്നെ പഞ്ചായത്ത് അംഗത്തെ ആശാവര്‍ക്കര്‍ ആയി തെരഞ്ഞെടുക്കുന്ന സ്ഥിതിയുണ്ടായി. ഇത് രണ്ടും പഞ്ചായത്തിലെ മറ്റ് ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യക്തി താല്പര്യങ്ങളെ സംരക്ഷിക്കുന്നതുമാണെന്ന് എല്‍.ഡി.എഫ് മെമ്പര്‍മാര്‍ ആരോപിച്ചു. ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ ഒമ്പത് എല്‍.ഡി.എഫ് അംഗങ്ങളും വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തി.



