24.6 C
Kunnamkulam
Thursday, August 13, 2026
Home Bureaus Thrithala വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ എ.എസ്.ഐ ശിവരാജിന്  പെരിങ്ങോടിന്റെ ആദരം

വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ എ.എസ്.ഐ ശിവരാജിന്  പെരിങ്ങോടിന്റെ ആദരം

111

വിശിഷ്ഠ സേവനത്തിന് മുഖ്യമന്ത്രിയുടെ 2024ലെ പോലീസ് മെഡലിന് അർഹനായ എ.എസ്.ഐ ശിവരാജിന്  പെരിങ്ങോടിന്റെ ആദരം. ഞായറാഴ്ച രാവിലെ 10 മണിക്ക് പെരിങ്ങോട് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ 1990-91 SSLC ബാച്ച് സഹപാഠികൾ ചേർന്നാണ്സ്നേഹാദരം നൽകിയത്. നിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ അധ്യാപകരായിരുന്ന ടി.വി. ഉണ്ണികൃഷ്ണൻ , എൻ.ചന്ദ്രശേഖരൻ , കെ.വാസുദേവൻ , എൻ വിജയകുമാരി  എന്നിവർ സംസാരിച്ചു.

സിനിമാ-സീരിയൽ രംഗത്ത് നിറസാന്നിധ്യമായ ഇരട്ട സഹോദരിമാരായ വേദജ – മേദജ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മണികണ്ഠൻ – ഹരി ഗോവിന്ദ് എന്നിവരുടെ ഇടയ്ക്ക വാദനവും ഉണ്ടായിരുന്നു.ജമാൽ K V അദ്ധ്യക്ഷനായ സദസ്സിന് മനോജ് PK സ്വാഗതവും ബാച്ച് കൺവീനർ ഉദയൻ K നന്ദിയും പറഞ്ഞു. ട്രഷറർമാരായ മണികണ്ഠൻ കെ. കെ, സുരേഷ് എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT
error: Content is protected !!