28.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ശക്തമായ കാറ്റ് ; മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു

ശക്തമായ കാറ്റ് ; മരം വീണ് വീട് ഭാഗീകമായി തകര്‍ന്നു

110

പഴഞ്ഞിയില്‍ മരം വീണ് വീടു തകര്‍ന്നു. സിസിടിവിയുടെ പഴഞ്ഞി മൗര്യ കേബിള്‍ വിഷന്‍ ജീവനക്കാരന്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കരിപ്പാലം പറമ്പില്‍ വീട്ടില്‍ കെ കെ മണികണ്ഠന്റെ വീടിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും വീടിന് പിന്‍വശം നിന്നിരുന്ന വലിയ മരം കടപുഴകി വീഴുകയായിരുന്നു. വീടിന്റെ ചുവരുകളും, റോഡുകളും മറ്റും തകര്‍ന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വീടിനകത്ത് മണികണ്ഠന്റെ കുടുംബം ഉണ്ടായിരുന്നു എങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചയോടെ മരം മുറിച്ചു മാറ്റി. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കര്‍, വാര്‍ഡ് മെമ്പര്‍ സ്വീറ്റി ഷാജി, വില്ലേജ് ഓഫീസര്‍ ലൈജു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!