25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Perumpilavu പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വാങ്ങിപ്പ് പെരുന്നാളിന് തുടക്കം

പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വാങ്ങിപ്പ് പെരുന്നാളിന് തുടക്കം

ചരിത്ര പ്രസിദ്ധമായ പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പതിനഞ്ചു നോമ്പിനും വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനും തുടക്കമായി.ഓഗസ്റ്റ് 1മുതല്‍ 15വരെയുള്ള ദിവസങ്ങളില്‍ ദിവസവും കുര്‍ബാനയും, സന്ധ്യാ നമസ്‌കാരം, വചന ശുശ്രൂഷ എന്നിവ പള്ളിയില്‍ നടക്കും, ഒന്നാം ദിവസമായ ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനക്ക് റവറന്റ് ഫാദര്‍ അപ്രേം റമ്പാന്‍ ചെങ്ങന്നൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാദര്‍ ഗീവര്‍ഗ്ഗീസ് ജോണ്‍സണ്‍, സഹ വികാരി ഫാദര്‍ എല്‍ദോ സജു, ഫാദര്‍ അജിന്‍ ജോര്‍ജ്ജ് എന്നിവര്‍ സഹ കാര്‍മ്മീകത്ത്വം വഹിച്ചു.

 

ADVERTISEMENT
error: Content is protected !!