29.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Guruvayur ‘ഹൃദയത്തില്‍ ശ്രീകൃഷ്ണ 2.0’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ഒരുങ്ങി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്

‘ഹൃദയത്തില്‍ ശ്രീകൃഷ്ണ 2.0’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് ഒരുങ്ങി ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ്

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ആഗസ്റ്റ് 09, 10 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൃദയത്തില്‍ ശ്രീകൃഷ്ണ 2.0 എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മെഗാ സംഗമത്തില്‍ 15000 ലേറെ പേര്‍ പങ്കെടുക്കും.1964-ല്‍ സ്ഥാപിതമായ കോളേജില്‍ 2026 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമമായാണ് ഹൃദയത്തില്‍ ശ്രീകൃഷ്ണ നടക്കുക. കോളേജ് അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തിന് ആഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ കോളേജ് അലുംനി മുതിര്‍ന്ന അംഗം പതാക ഉയര്‍ത്തും. അന്നേ ദിവസം ഉച്ചതിരിഞ്ഞ് 3 മണിക്ക് വിളംബര ഘോഷയാത്രയുമുണ്ടാകും. ആഗസ്റ്റ് 9 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും.സംഗമത്തിന്റെ ഭാഗമായി പഴയ ക്ലാസ്സ് മുറികളില്‍ ഒത്തുചേരുന്ന ബാക്ക് ടു ക്ലാസ്സ് റൂം, കോളേജ് യുണിയന്‍ ആദ്യ കാല ഭാരവാഹികളുടെ സംഗമമായ സാരഥ്യം, സംരംഭകരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ഉദ്യമഗാഥ, അധ്യാപകരെയും അനധ്യാപകരെയും ആദരിക്കുന്ന സ്‌നേഹാദരം, ഡിസോണ്‍, ഇന്റര്‍സോണ്‍, സൗത്ത് സോണ്‍ പ്രതിഭകളുടെ സംഗമം മെമ്മോറിയ ഇന്‍ ആര്‍ത്തെ, കായിക താരങ്ങളുടെ സംഗമം മെമ്മറി ട്രാക്ക്, ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും എത്തുന്നവരെ അടയാളപ്പെടുത്തുന്ന ലോകത്തില്‍ ശ്രീകൃഷ്ണ,പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പഴയ കാലവും പുതിയ കാലവും അടയാളപ്പെടുത്തുന്ന ഓള്‍ഡ് & നൗ ഓര്‍മ്മവാള്‍, പഠനകാലയളവില്‍ തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തിയവരെ അടയാളപ്പെടുത്തുന്ന കപ്പിള്‍ വാള്‍, കോളേജിലെ സുഹൃത്തുക്കള്‍ക്ക് തങ്ങളുടെ കലാ അഭിരുചികളെ അവതരിപ്പിക്കാവുന്ന വിധം വേദികള്‍ സജ്ജമാക്കി പാടാം നമുക്ക് പാടാം, ഗൃഹാതുരത ഉണര്‍ത്തുന്ന കലാലയ പരിസരങ്ങളിലേക്ക് മടങ്ങുന്ന എ ബാക്ക് ടു റിമമ്പര്‍ എന്നിങ്ങനെ വിപുലമായ പരിപാടികളാണ് സംഘാടകകര്‍ സംഗമത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും . സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയുമായ സി പി ജോണ്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികാളായ കൈപ്പമംഗലം എം എല്‍ എ കെ കെ വത്സരാജ്, . തരൂര്‍ എം എല്‍ എ പി പി സുമോദ്, തൃത്താല എം എല്‍ എ വി ടി ബല്‍റാം,സംസ്ഥാന എസ് സി എസ് ടി കമ്മീഷന്‍ അംഗം ടി കെ വാസു കേരള ബാങ്ക് തൃശ്ശൂര്‍ റീജിണല്‍ ബോര്‍ഡ് ഡയറക്ടര്‍ എം ബാലാജി പ്രശസ്ത ഗാനരചയിതക്കളായ റഫീക് അഹമ്മദ്, ബി കെ ഹരിനാരായണന്‍, പ്രശസ്ത സിനിമ കലാസംവിധായകനായ അജയന്‍ ചാലിശ്ശേരി എന്നിവര്‍ക്കൊപ്പം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മണലൂര്‍ എം എല്‍ എയുമായ പ്രൊഫ. സി രവിന്ദ്രനാഥ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ വി ഗോപിനാഥ്, തുടങ്ങിയവര്‍ പങ്കെടുക്കും.2022 ജൂലായ് 17, 18 തിയതികളിലായിരുന്നു ഹൃദയത്തില്‍ ശ്രീകൃഷ്ണ സീസണ്‍ 1 വിപുലമായി സംഘടിപ്പിച്ചിരുന്നത്. കോളേജിന്റെ 60-ാം വാര്‍ഷികത്തിന്റെ ആഘോഷപരിപാടികളും ഇതേ കാലയളവില്‍ സംഘടിപ്പിച്ചിരുന്നു. ശ്രീകൃഷ്ണ കോളേജില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ
ഡോ.പി.പി. സന്തോഷ് ഡോ.ടി.ഡി ശ്രീജ,എം.പി സജീപ്,പി.ബി. അനൂപ് ,മേജര്‍ പി.ജെ സ്‌റ്റൈജു,നിക്‌സണ്‍ ഗുരുവായൂര്‍,കെ.എസ്. അനൂപ്പ്രജില്‍ അമന്‍ കെ. ആര്‍ രാഗേഷ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!