25.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Velur ഭദ്രം മരണാനന്തര ഫണ്ടും വിവാഹ സമ്മാനവും കൈമാറി വേലൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി

ഭദ്രം മരണാനന്തര ഫണ്ടും വിവാഹ സമ്മാനവും കൈമാറി വേലൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികളുടെ മക്കള്‍ക്ക് അമ്പതിനായിരം രൂപ വിവാഹ സമ്മാനവും, ഭദ്രം മരണാനന്തര ഫണ്ടും കൈമാറി. ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ അബ്ദുള്‍ ഹമീദ് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. വേലൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.വി. ബാബു അധ്യക്ഷത വഹിച്ചു. ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ രണ്ടംഗങ്ങളുടെ കുടുംബങ്ങള്‍ക്ക്, 10 ലക്ഷം രൂപ വീതം മരണാനന്തര ഫണ്ട്, കുന്നംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ എം കെ പോള്‍സണും വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രനും ചേര്‍ന്ന് കൈമാറി. വിവാഹ സമ്മാനം യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ജിനേഷ് തെക്കേക്കര അംഗങ്ങള്‍ക്ക് കൈമാറി. സി എസ് പ്രവീണ്‍, എം കെ സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ആയി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ ഹമീദിനെ, യൂണിറ്റ് ജന. സെക്രട്ടറി എം എം ഫ്രാന്‍സി പൊന്നാട അണിയിച്ച് ആദരിച്ചു.

 

ADVERTISEMENT
error: Content is protected !!