കുട്ടഞ്ചേരി യുവജന കലാവേദി ജനകീയ വായനശാലയുടെ നേതൃത്വത്തില്‍ ജാനകിയമ്മ അനുസ്മരണം സംഘടിപ്പിച്ചു.ഗായകന്‍ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത സംഗീതജ്ഞ ചക്യാര്‍ മഠം ജലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.വായനശാല രക്ഷാധികാരി ഡോക്ടര്‍ വി സി ബിനോജ് അധ്യക്ഷതവഹിച്ചു..സംഗീത അദ്ധ്യാപകന്‍ പ്രദീപ് കല്ലാറ്റ്, ബാലകൃഷ്ണന്‍ കെ, ശ്രീധരന്‍ കെ എ, ഗീത ബാബു, ഷീബ കുഞ്ഞുണ്ണി, പ്രമോജ് ബാലകൃഷ്ണന്‍ എന്നിവര്‍ ജാനകിയമ്മയെ അനുസ്മരിച്ചു.റെസ്ലിംഗ് മത്സരത്തില്‍ ചാമ്പ്യന്‍ഷിപ് നേടിയ ജി എച്ച് എസ് എസ് എരുമപ്പെട്ടിയിലെ എട്ടാം ക്ലാസ്സു വിദ്യാര്‍ത്ഥി ഹാര്‍ദ്ധവ് എന്‍ എസി നെ ചടങ്ങില്‍ അനുമോദിച്ചു.ജാനകിയമ്മ അനശ്വരമാക്കിയ ഗാനങ്ങളുടെ ആലാപനം ഉണ്ടായി. വായന ശാല സെക്രട്ടറി വിമലേഷ് കുമാര്‍, സനീഷ് കെ സി തുടങ്ങിയവര്‍ സംസാരിച്ചു.



