കൊരട്ടിക്കര ശ്രീ വിഷ്ണു – ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ഒരുക്കങ്ങളായി. അമാവാസി ദിനമായ ബുധനാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അനില്‍കുമാര്‍ മേപ്പറബത്ത് കാര്‍മ്മീകത്ത്വം വഹിക്കും. പിതൃമോക്ഷത്തിനായുള്ള ബലിതര്‍പ്പണത്തിന് നൂറുകണക്കിന് ജനങ്ങളാണ് എത്തിച്ചേരാറുള്ളത്. കാലത്ത് 8 മണി വരെ തര്‍പ്പണം നടത്തും. അന്നേ ദിവസം ക്ഷേത്രത്തില്‍ പിതൃക്കളുടെ മോക്ഷത്തിനായി നടത്തുന്ന സായൂജ്യ പൂജ, തിലഹവനം, താമരമാല ചാര്‍ത്തല്‍, പാല്‍പ്പായസ നിവേദ്യം എന്നീ പ്രത്യേക വഴിപാടുകളും നടത്താവുന്നതാണ്. ചടങ്ങുകള്‍ക്ക് ക്ഷേത്രം ഭരണസമിതി, മാതൃസമിതി, താല കമ്മിറ്റി എന്നിവര്‍ നേതൃത്വം നല്‍കും



