29.2 C
Kunnamkulam
Saturday, August 29, 2026
Home Bureaus Perumpilavu ‘കൂട്ട്’ ഉപ്പേരി ചലഞ്ചുമായി പഴഞ്ഞി വി.എച്ച്.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

‘കൂട്ട്’ ഉപ്പേരി ചലഞ്ചുമായി പഴഞ്ഞി വി.എച്ച്.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

61

കിടപ്പുരോഗികളുടെ ഓണത്തിന് സഹായമാകുവാന്‍ ‘കൂട്ട്’ ഉപ്പേരി ചലഞ്ചുമായി പഴഞ്ഞി വി.എച്ച്.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലും സമയം കണ്ടെത്തി ഉപ്പേരി വറവുകള്‍ തയ്യാറാക്കി വിതരണം ചെയ്്താണ് സേവന പ്രവര്‍ത്തിനായി ഫണ്ട് സമാഹരിക്കുന്നത്. സ്വാതന്ത്ര്യദിനം മുതല്‍ സ്‌കൂള്‍ ഓണാഘോഷം വരെ ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തനത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളോടൊപ്പം കൈകോര്‍ക്കുന്നു. ആദ്യ വില്പ്പന പ്രിന്‍സിപ്പല്‍ ജനീര്‍ലാല്‍, പി.ടി.എ പ്രസിഡണ്ട് അലി കോട്ടോലിന് കൈമാറി നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളായ ഇര്‍ഫാന്‍, മുഹമ്മദ് ഫദില്‍, ബാഷ്പ, ക്രിസ്റ്റിന, അപര്‍ണ, നിവേദ്യ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!