31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം ബ്രദേഴ്‌സ് കൂട്ടായ്മ വാര്‍ഷിക കുടുംബ സംഗമം നടത്തി

പുന്നയൂര്‍ക്കുളം ബ്രദേഴ്‌സ് കൂട്ടായ്മ വാര്‍ഷിക കുടുംബ സംഗമം നടത്തി

27

പുന്നയൂര്‍ക്കുളം ബ്രദേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വാര്‍ഷിക കുടുംബ സംഗമം നടത്തി. മുക്കണ്ടത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തിയ പരിപാടിയില്‍ പി പി ബാബു അധ്യക്ഷത വഹിച്ചു. റസിയ ടീച്ചര്‍ മോട്ടിവേഷന്‍ ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങില്‍ കേരള ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടിന്റെ സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം ചെയര്‍മാന്‍ മുജീബ് ചന്ദനത്, മൂത്തേടത് മുഹമ്മദ്, പി പി അഷറഫ്, നിസാമുദ്ധീന്‍, മുഹമ്മദ് കുട്ടി, ബഷീര്‍ കോറോതയില്‍, യു എ ഇ പ്രധിനിധി അബ്ദുല്‍ സത്താര്‍, അബൂബക്കര്‍ കുന്നംകാട്ടയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!