ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരംഗ യാത്ര സംഘടിപ്പിച്ചു. വൈകിട്ട് 5 ന് മണിക്ക് പഴയ ബസ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്ന് ആരംഭിച്ച യാത്രക്ക് ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിട്ട. ആര്‍മി ലാന്‍സ് നായിക് ഡോ : ഷിബു ബാലകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെബിന്‍ പി.ജെ തിരംഗ യാത്രക്ക് നേതൃത്വം നല്‍കി. യാത്രയില്‍ 80 മീറ്റര്‍ നീളമുള്ള ദേശീയ പതാക പ്രവര്‍ത്തകര്‍ കയ്യിലേന്തി നടന്നത് നവ്യാനുഭവമായി. യാത്ര നഗരം ചുറ്റി വടക്കാഞ്ചേരി റോഡില്‍ സമാപിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് രാജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, വിഗീഷ് അപ്പൂസ്, ജില്ലാ വൈസ് പ്രസിഡന്റ് എം വി ഉല്ലാസ്, ജില്ലാ സെക്രട്ടറിമാരായ രേഷ്മ സുനില്‍, അഡ്വ സോഫിയ ശ്രീജിത്ത് , ജനപ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.



